Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി നിർവഹിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് വരച്ച തിരൂരങ്ങാടി ഓറിയൻറൽ ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ചുമർചിത്രം സ്കൂൾ മാനേജർ എം കെ ബാവ സാഹിബ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് സമർപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുസൈറ മൻസൂർ, അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്തഫ പുള്ളിശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ അൻവർ ഷാൻ ആവയിൽ, റിയാസ് കല്ലൻ, ജാബിർ ചുക്കാൻ, റസീന പാരിപ്പറമ്പൻ, വേലായുധൻ ചെമ്പയിൽ, സക്കീന ആലങ്ങാടൻ ,ഖദീജ ചെമ്പൻ,ശശി അരീക്കാട്ട് മാട്ട്, ജസീന ഫിർദൗസ്, റീന ടീച്ചർ, അഖിലേഷ്,ജസീന പിലാത്തോടൻ, ഉമ്മുഹബീബ ഒ സി,ഹസ്ന ഉസ്മാൻ, കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ഗീത ടീച്ചർ, ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ, യു.ടി അബൂബക്കർ, ഹംസ തെങ്ങിലാൻ, ഷറഫുദ്ദീൻ ചോലക്കൻ , അബ്ദുൽ റഷീദ് പി കെ, പി ടി എ പ്രസിഡണ്ട് രവികുമാർ, അസ്‌ലം ആവയിൽ, മുസ്തഫ എടത്തിങ്ങൽ, ടി ജൗഫർ മാസ്റ്റർ, സി എച്ച് സുമൈറ ടീച്ചർ, മുനീർ താനാളൂർ,ഗഫൂർ മാസ്റ്റർ, എൻഎസ്എസ് ലീഡർമാരായ മാസിൻ ഫാറൂഖ്, റൈഖ സമദ്, മുഹമ്മദ് സിനാൻ പി പി, സാദാ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer