Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സവിശേഷ -കാർണിവൽ ഓഫ് ദി ഡിഫറൻ്റ്; ലോഗോ പ്രകാശനം നാളെ തൃശൂർ പ്രസ് ക്ലബ്ബിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറൻ്റ്’ എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ 2026 ജനുവരി മൂന്നിന് ശനിയാഴ്ച തൃശൂരിൽ പ്രകാശനം ചെയ്യും.ഉച്ചയ്ക്ക് 12.45ന് തൃശൂർ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ലോഗോ പ്രകാശനം നിർവഹിക്കും.

ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായി 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാന നഗരിയിലാണ് ഭിന്നശേഷി സർഗ്ഗോത്സവം – ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറൻ്റ്’ അരങ്ങേറുക.

Recent News

Advertisement
WhiteswanTV Footer