തൃശ്ശൂർ: മുരിങ്ങൂര്‍ ശ്രീരാമേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുമുററം കരിങ്കല്‍ വിരിച്ചു തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി ജയലാല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം പരശുരാമനാല്‍ പ്രതിക്ഷ്ഠിച്ച ക്ഷേത്രമാണ്. നവീകരണ ജോലികള്‍ പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാന ദേവന്റേയും, ഉപദേവതയായ ഭഗവതിയുടേയും തിരുമുറ്റമാണ് കരിങ്കല്‍ വിരിച്ച് മനോഹരമാക്കുന്നത്
.കുന്നംകുളം സ്വദേശി വിനോജാണ് ക്ഷേത്രങ്ങളുടെ തിരുമുറ്റം കരിങ്കല്‍ വിരിക്കുവാന്‍ വേണ്ട സഹായം നല്‍കുന്നത്.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.സി.സാജു.വൈസ് പ്രസിഡന്റ് ടി.എസ്.മുകേഷ്,സെക്രട്ടറിമാരായ സി.എസ്.വിശ്വംഭരന്‍,പ്രസാദ് തുമ്പരത്തി, സുന്ദര്‍ലാല്‍,ക്ഷേത്ര കഴകം വിഷ്ണു,ബൈജു ചെമ്പകശ്ശേരി,കുട്ടന്‍ കോനൂര്‍,പുഷ്പാക്കരന്‍ ചെമ്പകശ്ശേരി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
നവീകരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൻറെ ശ്രീകോവിൽ പൊളിച്ച് മനോഹരമാക്കുകയും ക്ഷേത്രത്തിൻറെ ചുറ്റും കരിങ്കൽ ഭിത്തി പോലെ മനോഹരമാക്കുകയും ചെയ്തു.ക്ഷേത്രത്തിനു മുൻവശത്ത് തിരുനടയിൽ ദേവന്മാരുടെ ശില്പങ്ങളും നിർമ്മിച്ചു മനോഹരമാക്കി.




