പാലക്കാട്: വടക്കഞ്ചേരി ഒരാഴ്ചയിൽ കൂടുതലായി അയ്യപ്പൻമുടി, സിവിഎം കുന്ന് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും എത്തി ഭീതി പരത്തി കടുവയുടെ സ്വൈര്യ വിഹാരംതുടരുന്നു.ഇന്നലെ രാത്രി സിവിഎം കുന്നിലുള്ള. രവീന്ദ്രൻ ചരപറമ്പിൽ എന്നയാളുടെ വീടിനും പശുതൊഴുത്തിനും സമീപം കടുവ എത്തി. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ അടുത്ത കൃഷിയിടത്തിലേക്ക് ഓടി പോയി.. ഇതോടെ കടുവയുടെ ആക്രമണഭീഷണി മൂലം ആളുകൾക്ക് കൃഷിയിടങ്ങളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
കടുവ ഭീതി മൂലം ഈ മേഖലയിൽ റബർ ടാപ്പിംഗ് ഒരാഴ്ചയായി നടക്കുന്നില്ല. ജനവാസകേന്ദ്രങ്ങളിൽ സ്വൈര്യവിഹാരം നടത്തുന്ന കടുവയെ, കൂട് വെച്ച് പിടി കൂടി ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട കേരള ഇന്റിപെന്റെന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി, ഓടംതോട് വാർഡ് മെമ്പർ ഷാജു ആന്റണി പുളിക്കൻ കത്തോലിക്കാ കോണ്ഗ്രസ് ഓടംതോട് ഇടവക കമ്മിറ്റി എന്നിവർ കരിങ്കയം ഡെ. റേഞ്ച് ഓഫീസിൽ പരാതി നൽകി.




