റാഞ്ചി: ക്ലാസ് റൂമിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ മർദിക്കുന്ന പ്രിൻസിപ്പലിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ജപ്‌ലയിലെ ലക്ഷ്മി ശിശു വാടിക പ്ലേ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ശശികേശ് കാശ്യപാണ് കുട്ടികളെ മര്‍ദിച്ചത്.
കുട്ടികളെ വരിവരിയായി നിര്‍ത്തിയ ശേഷം ഓരോ കുട്ടികളെയും മുഖത്തടക്കം അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. അടികൊണ്ട കുട്ടികള്‍ കരയുന്നതായും ഈ ദൃശ്യങ്ങളില്‍ കാണാം.
Keep sharing this video until this monster is arrested.
— Anurag Tyagi (@TheAnuragTyagi) June 13, 2026
In Japla, a video has surfaced of inhuman violence against little girls by Shashikesh Kashyap, the principal of Lakshmi Shishu Vatika.
Take immediate cognizance @KanoongoPriyank ji. pic.twitter.com/f7P8upc7jP
വാതിലിന്റെ മറവില്‍ നിന്ന് ആരോ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. മുഖത്തടിയേറ്റ ഒരു പെണ്‍കുട്ടി ഡെസ്‌ക്കിന് മുകളിലേക്ക് മറിഞ്ഞുവീഴുന്നതായും ക്ലാസില്‍ നിന്ന് ഓടി പോകുന്നതായും ഈ ദൃശ്യങ്ങളില്‍ കാണാം. കടുത്ത പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ഇത്തരക്കാരെ ജയിലിലടണം എന്നാണ് കമന്റുകളിലേറേയും.






