തൃശ്ശൂർ: കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ജവഹർ സ്റ്റേഡിയം ബിൽഡിംഗ് കോംപ്ലക്സ്യിലെ പൊതു സൗച്ഛാലയം രണ്ടാഴ്ചയോളമായി വെള്ളമില്ലാത്തതിനെ തുടർന്ന് പൂട്ടിക്കിടക്കുകയാണ്.
നിരവധി ഷോപ്പുകൾ പ്രവർത്തിക്കുന്ന കോംപ്ലക്സിൽ സ്ത്രീകളടക്കം നൂറിനടുത്ത് ജീവനക്കാർ ഗുരുതര ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രശ്നം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു പരിഹാരനടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തൊഴിലാളികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.




