Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടെടുപ്പിന് മുമ്പേ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന് 66 സീറ്റുകളിൽ ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിന് മുമ്പ് ബിജെപി-ശിവസേന സഖ്യത്തിന് വലിയ വിജയം. 68 സീറ്റുകളിൽ 66 സീറ്റുകളിൽ സഖ്യ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. എൻസിപി രണ്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ മറ്റു പാർട്ടികളും സഖ്യങ്ങളുടെയും ചില സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതാണ് എതിരില്ലാതെ വിജയത്തിന് കാരണമായത്. നാമനിർദേശപത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം വെള്ളിയാഴ്ചയായിരുന്നു.

മുംബൈ മെട്രോപൊളിറ്റൻ മേഖല (എംഎംആർ) ഉൾപ്പെടെയുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.  ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽനിന്ന് ആറുപേരുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ ശിവസേനയും ബിജെപിയും ആറ് സീറ്റുകൾ വീതം നേടി. പൻവേലിൽ ഏഴ് സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. എൻസിപിയുടെ ശക്തികേന്ദ്രമായ ഭിവണ്ടിയിൽ 6 സീറ്റുകളിൽ ബിജെപി എതിരില്ലാതെ ജയിച്ചു.

താണെയിൽ 6 സീറ്റുകൾ ശിവസേനയ്ക്ക് എതിരില്ലാതെ ലഭിച്ചു. ധൂലെയിൽ 3 ബിജെപി സ്ഥാനാർഥികളും 2 എൻസിപി സ്ഥാനാർഥികളും വിജയിച്ചു. അഹല്യ നഗറിൽ ബിജെപി ഒരു സീറ്റിൽ വിജയിച്ചു.

അതേസമയം, ശിവസേനയുടെ (യുബിടി വിഭാഗം)യും മഹാരാഷ്ട്ര നവനിർമ്മാണ സേനയുടെ വൃത്തങ്ങളും പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരരംഗത്ത് നിന്ന് നീക്കം ചെയ്യാൻ പണം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തുന്നതായാണ് ആരോപണം.

Tags :

Recent News

Advertisement
WhiteswanTV Footer