കോഴിക്കോട്: ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി സിന്ധു ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സിന്ധു. കോഴിക്കോട് കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്.
റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.










