കോട്ടയം: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കൂടല്ലൂർ വിങ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 7-ാമത് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് കിഴക്കേ കൂടല്ലൂർ സെൻ്റ് മേരീസ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയം കിഴക്കേകൂടല്ലൂർ, 450 കിലോഗ്രാം വിഭാഗത്തിലുള്ള ഈ വടംവലി മാമാങ്കം നടക്കുക. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനത്തുകയാണ്.
മുണ്ടപ്ലാക്കിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം ₹1,01,000/-, സിറിയക് കൂവക്കാട്ടിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന രണ്ടാം സമ്മാനം ₹70,000/-, ഇടിയാലിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന മൂന്നാം സമ്മാനം ₹50,000/-, ജോജോ & ലിൻ്റു നന്തികാട്ട് സ്പോൺസർ ചെയ്യുന്ന നാലാം സമ്മാനം ₹30,000/- എന്നിങ്ങനെയാണ് പ്രധാന സമ്മാനങ്ങൾ. കൂടാതെ, 5 മുതൽ 8 വരെയുള്ള സ്ഥാനക്കാർക്ക് ₹15,000/- രൂപയും 9 മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക് ₹10,000/- രൂപയും കാഷ് പ്രൈസായി നൽകും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് +91 9446819649, 9745398736 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഉറപ്പാക്കാവുന്നതാണ്.






