തൃശ്ശൂർ: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് തൃശൂര്‍ ജില്ല വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി, ചാലക്കുടി നഗരസഭ, അജന്ത ക്ലബ്ബ് തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കലാപരിശീലനം കൂടപ്പുഴ അജന്ത ആര്‍ട്സ് & സ്പോര്‍ട്ഷ് ക്ലബ്ബില്‍ വെച്ച് ആരംഭിച്ചു. ചാലക്കുടി നഗരസഭ കൗൺസിലർ ഉഷ പരമേശ്വരൻ ഉദ്ഘാടനം നിർവ്വഹിച്ചു. അജന്ത ക്ലബ്ബ് പ്രസിഡണ്ട് മധു ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി ടി പി രാജു,ക്ലാസ് നയിക്കുന്ന അദ്ധ്യാപകർ ,ക്ലബ്ബ് ഭാരവാഹികളായ രജനീഷ് കളി വീട്ടിൽ, ടി എസ് സുരേഷ്, ജെൻസൻ മേലേൻ എന്നിവർ സംസാരിച്ചു.
തുള്ളൽ , പെയിന്റിംഗ് ചിത്രകല , മോഹിനിയാട്ടം , കേരള ചുമർ ചിത്രകല , കഥകളി, മദ്ദളം തുടങ്ങിയവയിലാണ് സൗജന്യ പരിശീലനം നല്‍കുക. എല്ലാ ആഴ്ചകളിലും കലാ-പരിശീലനം ഉണ്ടാകും. പ്രായഭേദമേന്യേ ക്ലാസുകളിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക 9446762529, 9400165618.




