സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല; തിരഞ്ഞെടുപ്പിന് ശേഷമെന്ന് ധാരണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി കെപിസിസി സെക്രട്ടറി പുനഃസംഘടനയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ.

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തന മികവു വിലയിരുത്തി പുനസംഘടന നടത്താമെന്നാണ് കോര്‍ കമ്മിറ്റി രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ ധാരണ.സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങാനാണ് നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ പുനഃസംഘടന വേണ്ടെന്ന ധാരണയില്‍ എത്തിയത്.പരിമിതികള്‍ക്കിടയിലും മികച്ച വിജയം സമ്മാനിച്ച ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ഡിസിസി അധ്യക്ഷന്മാരുടെ മാറ്റം ഉണ്ടാകില്ല. പുതിയ കെപിസിസി സെക്രട്ടറിമാരുടെ നിയമനവും തിരഞ്ഞെടുപ്പിനുശേഷമാകും ഉണ്ടാവുക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ മികവ് വിലയിരുത്തി ആകും ഭാരവാഹിത്വത്തിലേക്ക് നേതാക്കളെ പരിഗണിക്കുക എന്നും കോര്‍ കമ്മിറ്റിയിലും രാഷ്ട്രീയകാര്യ സമിതിയിലും നേതൃത്വം വ്യക്തമാക്കി.

ഈ മാസം 20നകം ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക ലക്ഷ്യമിട്ടുള്ള നടപടികളും കോണ്‍ഗ്രസില്‍ ആരംഭിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി ഈ മാസം 12 , 13 തീയതികളില്‍ കേരളത്തിലെത്തും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement