Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊണ്ടോട്ടിയിൽ 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്യുകയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊണ്ടോട്ടി എസ്പെസ്ഐ ആൻ്റണി ക്ലീറ്റസ്, ഡാൻസാഫ് ടീമംഗങ്ങളായ മുഹമ്മദ് സലീം, ജസീർ, രഞ്ജിത്, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മണൻ, അബ്‌ദുൽ മുനീർ, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Advertisement
WhiteswanTV Footer