തൃശ്ശൂർ: തെരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിലെ ഘടക കക്ഷികളെ ചർച്ചയ്ക്ക് പോലും ക്ഷണിക്കാതെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ മാടമ്പി മനോഭാവത്തിൽ ഘടകകക്ഷികൾ അസംതൃപ്തരായിരിക്കുകയാണ്. യുഡിഎഫ് ചെയർമാൻ, കൺവീനർ,എം എൽഎ,ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർക്ക് പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള അവഗണനയാണ് നേരിടുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2020 ലും 2025 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികളെ അവഗണിക്കുകയായിരുന്നു.
സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണത ഇല്ല. തൃശൂർ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിയിട്ടും ചാലക്കുടിയിൽ മാത്രം നീതി നിഷേധിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കുകയാണ്.
ഇപ്പോൾ യുഡിഎഫിൽ ജനാധിപത്യം ഏകാധിപത്യത്തിന് വഴി മാറിയിരിക്കുന്നു. തെരഞ്ഞടുപ്പടുക്കുമ്പോൾ കീഴ് വഴക്കം അനുസരിച്ച് പ്രവർത്തിക്കുമെന്ന് പറയുന്നവരാകട്ടെ തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അധികാരം കയ്യാളുന്നതിനും വേണ്ടി എല്ലാ കീഴ് വഴക്കങ്ങളേയും കാറ്റിൽ പറത്തിയവരാണ്. 2020 ൽ ലീഗിന് നൽകിയ സീറ്റ് ഇത്തവണ നിഷേധിച്ച് പകരം സ്ഥാനാർത്ഥിയെ നിർത്തി നടത്തിയ നാടകങ്ങളും ഏവർക്കും അറിയാം.
ഘടക കക്ഷികളോടുളള ശത്രുതാ മനോഭാവത്തിനെതിരെ പല മുന്നറിയിപ്പുകളും കാലാകാലങ്ങളിൽ നൽകിയിട്ടും യുഡിഎഫിന്റെയും കോൺഗ്രസിന്റേയും നേതൃസ്ഥാനത്തുള്ളവർ ഉറക്കം നടിക്കുകയാണ്. ചാലക്കുടിയിൽ മുന്നണി മര്യാദ പാലിക്കപ്പെടണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. ആവശ്യപ്പെട്ടിട്ടും ചാലക്കുടിയിലെ നേതാക്കൾ അത് നിഷേധിച്ച സാഹചര്യത്തിൽ ഇനി യുഡിഎഫ് എന്ന പേരിന് പോലും ഇവിടെ പ്രസക്തിയില്ല.
ആയതിനാൽ പ്രശ്നപരിഹാരത്തിന് യുഡിഎഫ് നേതൃത്വം ശ്രമിക്കാത്ത പക്ഷം പ്രതിഷേധ സൂചകമായി ഞങ്ങൾ ഇനി യുഡിഎഫുമായി സഹകരിക്കില്ലെന്നും ഉചിതമായ സമയത്ത് ബദൽ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജോൺ മുണ്ടൻ മാണി – (കേരള കോൺഗ്രസ്, )
സിബിവട്ടലായി – കേരള കോൺഗ്രസ് – (ജേക്കബ്ബ്),
ഫ്രാൻസിസ് പിൻ ഹിറോ -ഫോർവേഡ് ബ്ലോക്ക്,
വർഗ്ഗീസ് കണ്ടം കുളത്തി – ( ആർ എസ് പി ), എ കെ.
ഉണ്ണികൃഷ്ണൻ (സിഎംപി ),എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു




