തൃശ്ശൂർ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ചാലക്കുടി മേഖല വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് യോഗം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യാതിതിയായിരിക്കും.
അസോസിയേഷന്‍ പ്രസിഡന്റ് വേണു അനിരുദ്ധന്‍ അധ്യക്ഷത വഹിക്കും.മികച്ച സംരഭകനായി തെരഞ്ഞെടുത്ത ടി.എസ്. രഘുനാഥിനെ ചടങ്ങില്‍ ആദരിക്കും. വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകരായ പ്രസിഡന്റ് വേണു അനിരുദ്ധന്‍,സെക്രട്ടറി സി.പി.ഉദയന്‍, ട്രഷറര്‍ റെജി മോന്‍, പി.ആര്‍.രാജീവ്, ഒ.എസ്. അനില്‍ കുമാര്‍, സാബു ചക്കാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




