Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുനക്കക്കടവ് അഴിമുഖത്ത് ഉപ്പുവെള്ളം കയറിയ പ്രദേശം പഞ്ചായത്ത് ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖം 11-ാം വാർഡിൽ ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നതിനെ തുടർന്ന് ബാധിത പ്രദേശങ്ങൾ കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധി– ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ്യുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

പഞ്ചായത്ത് മെമ്പർമാരായ വി. ഉമ്മർ ഹാജി, പി.എ. അഷ്കർ അലി, നജില നജീബ്, പഞ്ചായത്ത് ഓവർസിയർ അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപ്പുവെള്ളം കയറുന്നത് മൂലം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംഘം വിലയിരുത്തി.

ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുമെന്നും, അതുവരെ താൽക്കാലികമായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ് അറിയിച്ചു.

നാട്ടുകാരായ പി.എസ്. അബൂബക്കർ, എം.കെ. അബ്ദുൽ കലാം, അബൂബക്കർ പുതുവീട്ടിൽ, കൃഷ്ണൻ മഠത്തിൽ, പി.എസ്. മുനീർ, ഹംസ രായംമരക്കാർ വീട്ടിൽ, ഉസ്മാൻ പണ്ടാരി, ആർ.കെ. നാസർ, ഷെഫീഖ് ഹംസക്കുട്ടി, ഹനീഫ ചാലിൽ, പ്രേമൻ തൈക്കൂട്ടത്തിൽ, ഇബ്രാഹിം പുഴുങ്ങര, മുഹമ്മദ് ആദിൽ ആർ.എച്ച് തുടങ്ങിയവർ ജനപ്രതിനിധികളോടൊപ്പം പ്രദേശങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിശദീകരിച്ചു.

Recent News

Advertisement
WhiteswanTV Footer