Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ? എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്ഐടി റിപ്പോർട്ടിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയെന്നാണ് രമേശ് ചെന്നിത്തല ചോദിച്ചു. എസ്ഐടി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താൻ സുഹൃത്തായ വ്യവസായ പറഞ്ഞ വിവരങ്ങളാണ് കൈമാറിയത്.

വ്യവസായിയുമായി ഇന്നും സംസാരിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പറഞ്ഞതിൽ വ്യവസായി ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് സിനഡിൽ പോയത് തെറ്റല്ലെന്നും താനും ഉമ്മൻചാണ്ടിയും ഒക്കെ ഇതിനു മുൻപ് പോയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോകുന്ന കാര്യം താനുമായി സംസാരിച്ചിരുന്നു. എസ്ഐടിയിൽ സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. സിപിഎം ബന്ധമുള്ള രണ്ട് പൊലീസ് അസോസിയേഷൻ നേതാക്കളെ എസ്ഐടിയിൽ ഉൾപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Recent News

Advertisement
WhiteswanTV Footer