Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലയിഞ്ചിപ്പാറ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പൂഞ്ഞാറിനടുത്തു മലയിഞ്ചിപ്പാറ സെയ്ന്റ് ജോസഫ് യുപി സ്‌കൂളിലെ മൂപ്പത്തിയറ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഛർദിയെ തുടർന്ന് കുട്ടികളെ അടുത്തുള്ള പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ കൂടുതൽ പരിശോധനക്ക് പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഛർദിയും തളർച്ചയുമാണ് കുട്ടികൾക്കുണ്ടായത്. സ്‌കൂൾ വിട്ട സമയത്താണ് പലരും ഛർദിച്ചത്. സ്‌കൂൾ അധികൃതർ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഉച്ചക്ക് ചോറിന്റെ കൂടെ ഗ്രീൻപീസ്, അച്ചാർ, മോര് എന്നിവയാണ് കുട്ടികൾക്ക് നൽകിയത്. അമ്പത്തിമൂന്ന് കുട്ടികളാണ് സ്‌കൂളിലുള്ളത്.

ഇതിൽ ആശങ്കപ്പെടാനില്ലെന്ന് പാലാ ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് പറഞ്ഞു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix