Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്ക് മോഷ്ടിച്ച് കടന്ന യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പരുത്തിയൂർ പൊയ്പള്ളിവിളാകത്ത് വീട്ടിൽ അഖിൻ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

ഒരു ആഴ്ച മുമ്പ് പാറശാല ധനുവച്ചപുരത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി അറസ്റ്റിലായത്. മോഷണം നടന്ന സ്ഥലത്തുനിന്ന് ആരംഭിച്ച് ഏകദേശം 160 സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

നിലവിൽ പതിനാറ് കേസുകളിൽ പ്രതിയായ അഖിൻ ഒരുമാസം മുമ്പാണ് തമിഴ്നാട്ടിലെ പാളയംകോട്ട ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഷൊർണൂർ, വലിയതുറ, ഫോർട്ട്, നെയ്യാറ്റിൻകര, പൊഴിയൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix