Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാംസ്‌കാരിക പൈതൃകം ഉണർത്താൻ ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നാടിന്റെ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പൈതൃകത്തിന് പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ 28 വരെ നടക്കും. കുറവിലങ്ങാട് ദേവമാതാ കോളേജും (ഓട്ടോണമസ്) മാസ്സ് (MASS) കൾച്ചറൽ ഫോറവും സംയുക്തമായി, കുറവിലങ്ങാട് മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് ഒരുക്കുന്നത്.

ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 22-ന് വൈകിട്ട് 6 മണിക്ക് ആർച്ച്പ്രീസ്റ്റ് വേരി. റവ. ഡോ. തോമസ് മേനാച്ചേരി നിർവഹിക്കും. കോവിഡാനന്തര കാലഘട്ടത്തിൽ സമൂഹത്തിൽ നിന്നും അകന്നുപോകുന്ന തനതായ സംസ്കാരത്തെയും പാരമ്പര്യത്തെയും വീണ്ടെടുത്ത്, വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 22-ന് പ്രൊഫഷണൽ നാടകവും 23-ന് ദേവമാതാ കോളേജിലെ അമ്പതോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന സൂപ്പർ മെഗാഷോയും നടക്കും. 24-ന് ഗസൽ– ഖവാലി സംഗീതനിശയും അരങ്ങേറും. കലാപരിപാടികൾക്ക് പുറമെ വിപുലമായ വ്യാപാരമേള, വിവിധ എക്‌സിബിഷനുകൾ, വിജ്ഞാനപ്രദമായ സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിനായി ദേവമാതാ കോളേജ് വിദ്യാർത്ഥി ജയിം ഷിബു ജയിംസ് രൂപകൽപ്പന ചെയ്ത ലോഗോയുടെ പ്രകാശനം ആർച്ച്പ്രീസ്റ്റ് വേരി. റവ. ഡോ. തോമസ് മേനാച്ചേരി നിർവഹിച്ചു.

പത്രസമ്മേളനത്തിൽ ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, മാസ്സ് കൾച്ചറൽ ഫോറം ഭാരവാഹികളായ ജി. ജയശങ്കർ പ്രസാദ്, പി. ജെ. പ്രകാശ്, വിനോദ് പുളിക്കൻ, റാൽഫ് ആന്റണി തോമസ്, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ ഷാജി ചിറ്റക്കട്ട്, ബാബു ആര്യപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer