പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര, നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി ഞായറാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മുഹ്സിന് പരിക്കേറ്റത്.
അപകടത്തിന് പിന്നാലെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് മുഹ്സിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് മുഹ്സിൻ.




