തൃശൂർ: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ 2025 -26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ ദിനവും വാർഷികാഘോഷവും നടത്തി. ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് പി. ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സി. മനോജ് മുഖ്യാതിഥിയായി. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ആർ ഡേവിസ്, ബ്ലോക്ക് മെമ്പർ എം. ആർ രവീന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു സുബ്രൻ, മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ജയൻ ജോസഫ് പട്ടത്ത്, എം പി ടി എ പ്രസിഡണ്ട് രഹിത രജിമോൻ , സ്റ്റാഫ് പ്രതിനിധി കെ .കെ.ലിൻസി, സ്കൂൾ ചെയർമാൻ ആഷ്ബെൽ ജോർജ് എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ സി എ ഷാജി സ്വാഗതവും പ്രിൻസിപ്പൽ ഐ .ജയ വാർഷിക റിപ്പോർട്ടും ഹെഡ്മിസ്ട്രസ് എം. പി മാലിനി നന്ദിയും പറഞ്ഞു. ചടങ്ങിൽ ബഹുമാനപ്പെട്ട ചാലക്കുടി എം.എൽ. എ സനീഷ് കുമാർ ജോസഫ് സംസ്ഥാന, ദേശീയ കായികതാരങ്ങൾക്ക് മൊമെന്റോ നൽകി ആദരിക്കുകയും പവർ ബ്രിഗേഡ് ക്യാപ്പിങ് സെറിമണിയും നിർവഹിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മത്സരങ്ങൾക്ക് സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.




