മലപ്പുറം: സഹകരണ പരീക്ഷ ബോര്‍ഡിന്റെ പ്രമോഷൻ ടെസ്റ്റ് വിജയിച്ച മുഴുവന്‍ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് ഉടന്നെ ലഭ്യമാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി ഇ ഒ) ജില്ലാ പ്രസിഡന്റ് മുസ്തഫ അബദുല്‍ ലത്തീഫും ജനറൽ സെക്രട്ടറി അനീസ് കൂരിയാടനും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രമോഷൻ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരീക്ഷ വിജയിച്ച മുഴുവന്‍ ജീവനക്കാർക്കും അർഹതപ്പെട്ട സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ സഹകരണ പരീക്ഷ ബോർഡ് അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ട് യോഗ്യരായ നിരവധി ജീവനക്കാർക്ക് അർഹമായ പ്രമോഷന് നിഷേധിക്കപ്പെടുകയാണെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി. പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകുന്നതിൽ ജീവനക്കാരോട് കാണിക്കുന്ന കടുത്ത അവഗണനയും നീതിനിഷേധവുമാണെന്ന് സി ഇ.ഒ ആരോപിച്ചു.
സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ജീവനക്കാരിൽ വലിയ പ്രതിഷേധത്തിലാണെന്നും പ്രമോഷൻ ടെസ്റ്റ് വിജയിച്ച മുഴുവൻ ജീവനക്കാർക്കും എത്രയും വേഗം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സി.ഇ.ഒ ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ഉടന്നെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി,സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവര്‍ക്ക് സി.ഇ.ഒ നിവേദനം നല്‍കും.



