Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രോഗിയുമായി ആശുപത്രിയിലേക്ക് പോയ  കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ബസ്സ് യാത്രയ്ക്കിടെ രോഗിയെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ പുതുപ്പറമ്പിൽ പ്രസാദിന് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. 

ഇതോടെ ബസ് ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ജനറൽ ആശുപത്രിയിലേക്ക് ദേശീയപാതയിൽ നിന്ന് ബസ് തിരിഞ്ഞ് കയറുന്നതിനിടെ റോഡിലെ കട്ടിങ്ങിനും സമീപത്തെ തിട്ടയിലുമായി ബസ് കുടുങ്ങി. ഇതേ സമയം രോഗിയെ ബസിൽ നിന്നിറക്കി അത്യാഹിത വിഭാഗത്തിലും എത്തിച്ചു. 

ഏറെനേരം ശ്രമിച്ചിട്ടും ബസ് മുൻപോട്ടും പിന്നോട്ടും എടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തി. തിട്ടയിലെ കല്ലുകൾ ഇളക്കി മാറ്റി ബസ് തിരിച്ചെടുത്തു. ഇതിനു ശേഷമാണ് ബസ് ആലപ്പുഴയ്ക്ക് സർവീസ് തുടർന്നത്.

Recent News

Advertisement
WhiteswanTV Footer