പാലക്കാട്: പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുൽ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകൾ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാൻ കോൺഗ്രസിനാകില്ല. മത്സരിച്ചാലും കോൺഗ്രസിന് പ്രശ്നമില്ലെന്ന് തങ്കപ്പൻ കൂട്ടിച്ചേര്‍ത്തു.




