Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോറ്റിയെ കേറ്റിയെ വിവാദം: സ്വർണക്കൊള്ള ആരോപണം വീണ്ടും ഉയർത്താൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എംബി രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: സ്വർണക്കൊള്ള പുറത്ത് വന്ന ആ​ദ്യഘട്ടത്തിൽ അതിനെ ഇടത്പക്ഷത്തിന് നേരെ തിരിച്ച് ആഘോഷിച്ചവരാണ് കോൺ​ഗ്രസുകാർ. എന്നാൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെ കോൺ​​ഗ്രസിലെ പല നേതാക്കൾക്കും അതിൽ നേരിട്ട് പങ്കുണ്ടെന്ന് വന്നതോടെ പത്തി മടക്കി മാളത്തിൽ ഒളിച്ചിരിക്കുകയാണ് കോൺ​ഗ്രസ് നേതൃത്വം. പോറ്റിയെ കേറ്റിയ പാട്ടുൾപ്പെടെ നിർത്താതെ പാടി നടന്നവർക്ക് ഇപ്പോൾ പാട്ടും വേണ്ട പോറ്റിയെയും വേണ്ട.

മൗന വൃതത്തിൽ തുടരുന്ന കോൺ​ഗ്രസുകാരോട് വീണ്ടും പോറ്റി വിഷയം എടുത്തിടാൻ വെല്ലുവിളിച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്. ധൈര്യമുണ്ടെങ്കിൽ വീണ്ടും ആ വിഷയം ചർച്ച ചെയ്യണം എന്നായിരുന്നു വെല്ലുവിളി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ കയറിയത് 2004-ലാണ് കെ സി വേണു​ഗോപാലായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി എന്നും എം ബി രാജേഷ് പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള രാഷ്ട്രീയ നേതാവ് സോണിയ ​ഗാന്ധിയുടെ വസതിയിൽ പോറ്റി കയറി എന്ന് പുറത്ത് വന്നതോടെ കോൺ​ഗ്രസുകാർക്ക് ഉത്തരം മുട്ടി. അന്വേഷിക്കുന്ന എസ്ഐടിക്കെതിരെപ്പോലും ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു

Recent News

Advertisement
WhiteswanTV Footer