സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ കുത്തേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയൽവാസിയായ രാഹുൽ (20) എന്നയാളെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.

തളികക്കല്ലിലെ രാജാമണിയുടെ വീടിനോട് ചേർന്ന പ്രദേശത്ത് വച്ച് കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാജാമണിയുടെ മകളുമായി രാഹുലിന് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രാജാമണി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് മംഗലംഡാം പൊലീസ് അറിയിച്ചു.സംഭവത്തിന് ശേഷം സമീപ വനപ്രദേശത്തേക്ക് ഓടിമറഞ്ഞ രാഹുലിനെ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിൽ അർദ്ധരാത്രിയോടെ പിടികൂടുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.