കൊല്ലം: സായി സ്പോർട്സ് ഹോസ്റ്റലിൽ രണ്ടു കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യൻ അനിൽ കുമാർ ആവശ്യപ്പെട്ടു. കുട്ടികൾ വെറുതെ ആത്മഹത്യ ചെയ്യില്ല. കേസിന് പിന്നിൽ ചില ദുരൂഹതകൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കൂവെന്ന് അനിൽ കുമാർ സൂചിപ്പിച്ചു.
സായി സ്പോർട്സ് സ്കൂളിലെ സെൻട്രൽ ഇൻചാർജ് കുട്ടികളോട് മോശമായി പെരുമാറുന്ന നിലയായിരുന്നു. സായിയിലെ ജോലി അവർ വിട്ടത് സെൻട്രൽ ഇൻചാർജും കേരള റീജിയൻ ഇൻചാർജും ഇടപെടലുണ്ടായ സാഹചര്യത്താൽ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളായ സാന്ദ്രയും വൈഷ്ണവിയും ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.










