പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. രണ്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. എംഎൽഎയ്‌ക്കെതിരെ തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന് എസ്‌ഐടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, പരാതിക്കാരിയുടെ ചാറ്റ് രേഖകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. സംഭവങ്ങൾ പരസ്പര സമ്മതത്തോടെയാണുണ്ടായതെന്നും പ്രതിയെ ചട്ടവിരുദ്ധമായി അറസ്റ്റ് ചെയ്തതാണെന്നും പ്രതിഭാഗം വാദിച്ചു.




