ഡെറാഡൂൺ : ഡെറാഡൂണിൽ പട്ടേൽ നഗറിലെ ഗവൺമെന്റ് ഡൂൺ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി. കോളേജിലെ സീനിയർ എംബിബിഎസ് വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയരാക്കുകയും മർദിക്കുകയും ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്.2025 ബാച്ചിലെ ഒരു വിദ്യാർഥി അധികൃതർക്കു നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. ആക്രമണത്തിനിരയായ വിദ്യാർഥി സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലും പ്രതികാര ഭീതിയിലുമാണ് കഴിയുന്നതെന്നും പരാതിയിൽ പറയുന്നു.
2026 ജനുവരി 13-ന് ഹോസ്റ്റൽ വാർഡനു നൽകിയ പരാതിയിൽ ക്യാമ്പസിന് പുറത്തുവെച്ച് സീനിയർ വിദ്യാർത്ഥികൾ ബെൽറ്റുപയോഗിച്ച് ആക്രമിച്ചതായും ഭീക്ഷണിപ്പെടുത്തിയതായും വിദ്യാർത്ഥി ആരോപിക്കുന്നു.റാഗിങ് നടന്നതായി തെളിയിക്കപ്പെടുകയാണെങ്കിൽ സീനിയർ വിദ്യാർഥികൾക്ക് നേരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.




