Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒന്നാം വർഷ വി​ദ്യാർഥിനിയ്ക്ക് നേരെ റാ​ഗിങ്; ബെൽറ്റ് ഉപയോ​ഗിച്ച് അടിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ : ഡെറാഡൂണിൽ പട്ടേൽ നഗറിലെ ​ഗവൺമെന്റ് ഡൂൺ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയെ റാ​ഗ് ചെയ്തതായി പരാതി. കോളേജിലെ സീനിയർ എംബിബിഎസ് വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയരാക്കുകയും മർദിക്കുകയും ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്.2025 ബാച്ചിലെ ഒരു വിദ്യാർഥി അധികൃതർക്കു നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. ആക്രമണത്തിനിരയായ വിദ്യാർഥി സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലും പ്രതികാര ഭീതിയിലുമാണ് കഴിയുന്നതെന്നും പരാതിയിൽ പറയുന്നു.


2026 ജനുവരി 13-ന് ഹോസ്റ്റൽ വാർഡനു നൽകിയ പരാതിയിൽ ക്യാമ്പസിന് പുറത്തുവെച്ച് സീനിയർ വിദ്യാർത്ഥികൾ ബെൽറ്റുപയോഗിച്ച് ആക്രമിച്ചതായും ഭീക്ഷണിപ്പെടുത്തിയതായും വിദ്യാർത്ഥി ആരോപിക്കുന്നു.റാ​ഗിങ് നടന്നതായി തെളിയിക്കപ്പെടുകയാണെങ്കിൽ സീനിയർ‌ വിദ്യാർഥികൾക്ക് നേരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer