കോട്ടയം: ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 102-ാമത് കുമാരനാശാൻ സ്മരണാദിനവും ആശാൻ കവിതകളുടെ പാരായണവും സംഘടിപ്പിച്ചു. കോട്ടയം ഗാന്ധിജി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പർ പി.ജി. ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ വേൾഡ് കൗൺസിൽ ചെയർമാൻ എസ്. സുവർണ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കുമാരനാശാൻ അനുസ്മരണത്തോടൊപ്പം വിവിധ വ്യക്തികൾ ആശാൻ കവിതകളുടെ ആലാപനവും നടത്തി. എം.ബി. സുകുമാരൻ നായർ സ്വാഗതവും സെക്രട്ടറി സാൽവിൻ കൊടിയന്തറ നന്ദിയും പറഞ്ഞു.




