Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രത്തിൽമകരച്ചൊവ്വ ആറാട്ട് ഉത്സവം ചൊവ്വാഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് ഉത്സവം ഇന്ന് ആഘോഷിക്കും. തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവർ കാർമികത്വം വഹിക്കും.

മഹോത്സവദിനമായ ചൊവ്വാഴ്ച (20) രാവിലെ .8നു നവകലശാഭിഷേകം, 8.15നു തോറ്റംപാട്ട്, 8.30നു കാഴ്‌ചശീവേലി, ചാലക്കുടി കേശവൻ നയിക്കുന്ന പഞ്ചാരിമേളം, 12 മുതൽ അമൃതഭോജനം, 4.30നു പകൽപൂരം, ചാലക്കുടി വേണു നമ്പിടിയുടെ പ്രമാണത്തിൽ പാണ്ടിമേളം, രാത്രി 8നു സംവേദ വേണു നമ്പിടിയുടെ തായമ്പക, 9ന് സൗപർണിക നൃത്തസംഗീത വിദ്യാലയം ഒരുക്കുന്ന സംഗീതസുധ,

11.30ന് ആറാട്ടുബലി, 12.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, തുടർന്ന് ആറാട്ടുകഞ്ഞി, 2നു പഞ്ചവിംശതി കലശാഭിഷേകം, 2.30നു പന്തിരുനാഴി, വലിയ ഗുരുതി. എഴുന്നള്ളിപ്പിൽ തോട്ടേക്കാട് വിനായകൻ ഭഗവതിയുടെ തിടമ്പേറ്റും. പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ.മോഹനൻ
എന്നിവർ നേതൃത്വം നൽകും.

Tags :

Recent News

Advertisement
WhiteswanTV Footer