തൃശ്ശൂർ: ചാലക്കുടി സെൻ്റ് മേരീസ് പള്ളിയോട് ചേർന്നുള്ള പള്ളി പാടത്ത് സ്ഥിതി ചെയ്യുന്ന കുളം സ്വാകാര്യ വ്യക്തി നികത്തിയതായി പരാതി. സെൻ്റ് മേരീസ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുളള എക്സ്പ്പോ നടത്താൻ പാടം വൃത്തിയാക്കുന്നതിൻ്റെ മറവിലാണ് കുളം നികത്തിയത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പള്ളി പാടത്തിൻ്റെ മറ്റൊരു വശത്ത് എൽ.ഐ.സി യുടെ മുൻപിലുള്ള പാടശേഖരത്തിൽ മണ്ണിട്ട് നികത്തിയിരുന്നു. നഗരസഭ മാർക്കറ്റ് വികസിനത്തിനായ് ഏറ്റെടുക്കാൻ വിചാരിച്ച ഭൂമിയിലാണ് അനധികൃത നികത്തൽ നടന്നിട്ടുള്ളത്.
പുതിയ കൗൺസിൽ വന്നതിന് ശേഷം നിരന്തരമായി പാടശേഖരങ്ങളും, കുളങ്ങളും മണ്ണിട്ട് നികുത്തുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് പാർലിമെൻ്ററി പാർട്ടി ലീഡർ ജിൽ ആൻ്റെണി അറിയിച്ചു.
വാർഡ് കൗൺസിലർ അൽഫോൻസ ചാക്കോ , വില്ലേജ് ആഫീസർ ആൻ്റൊ എം.ജെ എന്നിവർ സ്ഥലം സന്ദർശിച്ചു.




