Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വന പരിചരണ സന്ദേശ പ്രചരണ ജാഥ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലിയേറ്റീവ് കെയർ സൊസൈറ്റി പാടൂർ–കാവശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാന്ത്വന പരിചരണ സന്ദേശ പ്രചരണ ജാഥയുടെ ഭാഗമായി കാവശ്ശേരി പത്തനാപുരത്ത് പൊതുയോഗം സംഘടിപ്പിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, ഹിദുമ സൗഹൃദ കൂട്ടായ്മ, ന്യൂ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പൊതുയോഗത്തിന്റെ നടത്തിപ്പ്.

പാലിയേറ്റീവ് പരിചരണത്തിന്റെ സാമൂഹിക പ്രസക്തിയും രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദേശ പ്രചരണ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചത്. പൊതുയോഗത്തിൽ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി രതീഷ് ടി മുഖ്യപ്രഭാഷണം നടത്തി.

സാന്ത്വന പരിചരണം ശാരീരിക പരിചരണത്തിനപ്പുറം മാനസികവും സാമൂഹികവുമായ പിന്തുണയാണെന്നും, ഇതിൽ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ സമാപന പരിപാടി 2026 ജനുവരി 28ന് പാടൂർ പൊതുജന വായനശാല അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ പേരെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും, മനുഷ്യസ്നേഹത്തിന്റെ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുകയും ചെയ്യുകയാണ് പരിപാടികളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

Advertisement
WhiteswanTV Footer