മലപ്പുറം: എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ പി. അരുൺ ആണ് ബിജെപിയിൽ അംഗമായത്. അദ്ദേഹം എഐടിയുസി ജില്ലാ കമ്മിറ്റി അംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു.
പാർട്ടിയിൽ തനിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ചാണ് സിപിഐ വിട്ടതെന്ന് അരുൺ പറഞ്ഞു. ഇനി മുതൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






