Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുളപ്പുള്ളി ബസ്റ്റാൻഡിൽ ബസ് കയറാത്ത വിഷയം; ശക്തമായ നടപടിക്കായി തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഷൊർണൂർ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറാത്ത വിഷയത്തിൽ സ്വകാര്യ ബസുകാർക്കെതിരെ ശക്തമായി നടപടിയെടുക്കാൻ മോട്ടർ വാഹ്ന വകുപ്പും, നഗരസഭയും. നഗരസഭാധ്യക്ഷയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് ബസ് അസോസിയേഷനുമായി ചർച്ച നടത്തി തുടക്കത്തിൽ സ്റ്റാൻഡിൽ ബസ് കയറിയെങ്കിലും പിന്നീട് വീണ്ടും പഴയ സ്ഥിതിയായി.

യാത്രക്കാർ പരാതികളുമായി വീണ്ടും രംഗത്തെത്തിയതോടെയാണ് നഗരസഭ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. അടുത്ത ദിവസം തന്നെ ബസ് ഓണേഴ്സ് അസോസിയേഷനുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയുമായി ചേർന്ന് നടത്തുന്ന ചർച്ചയിൽ ഉണ്ടാകുന്ന അന്തിമ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ അതിൽ വീഴ്ച വരുത്തുന്ന ബസ് ജീവനക്കാർക്കും ഉടമയ്ക്കും എതിരെ ശക്തമായ നടപടിയെടുക്കാനാണ് നഗരസഭയുടെ നിർദേശം.

തകർന്ന് കിടക്കുന്ന റോഡിൻ്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടിയാണ്ബസ് ജീവനക്കാർ ബസ് സ്റ്റാൻഡിൽ കയറുന്നതിന് തടസം പറഞ്ഞിരുന്നത്. എന്നാൽ അത്തരം പ്രശ്നങ്ങൾ പരിഹരിച്ചതായി നഗരസഭാധ്യക്ഷ പി. നിർമല പറഞ്ഞു. നിലവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഇപ്പോൾ കുളപ്പുള്ളി ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ 10 ലക്ഷത്തോളം രൂപ ചിലവാക്കി ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും യാത്രക്കാർക്ക് ഉപകാരപ്രദമായില്ല.

10 മാസം മുൻപ് ബസ് ഉടമകളുമായി ചേർന്ന് നടത്തിയ യോഗത്തിനു ശേഷം ബസുകൾ സ്റ്റാൻഡിൽ കയറിയെങ്കിലും ബസുകൾക്ക് വലിയ തോതിൽ സമയനഷ്ടം ഉണ്ടാകുന്നു എന്ന കാരണത്താൽ പിന്നീട് പല ബസുകളും സ്റ്റാൻഡിൽ കയറാതെയായി സർവീസ്. ഇതോടെ യാത്രക്കാരും വലഞ്ഞു. ബൈറ്റ് : പി. നിർമല ( ഷൊർണൂർ നഗരസഭാധ്യക്ഷ ) എന്നാൽ അടുത്ത ദിവസം ചേരുന്ന യോഗത്തിൽ ബസുകാരുടെ അഭിപ്രായങ്ങൾ മാനിച്ച് എടുക്കുന്ന തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങാനാണ് മോട്ടർ വാഹന വകുപ്പിൻ്റെ നിർദേശം. നഗരസഭാധ്യക്ഷ പി. നിർമല , ഉപാധ്യക്ഷൻ വി.കെ. അനുരാജ്, സെക്രട്ടറി രാജേഷ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer