തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ സിപിഎം പുതിയ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുന്നെന്ന് ആക്ഷേപങ്ങള്‍ പ്രതിപക്ഷം തുടരെ തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടയിലും ഇടതുപക്ഷം ഗൃഹസന്ദര്‍ശനവുമായി മുന്നോട്ട് തന്നെയാണ്. സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശ പ്രകാരം വീടുകള്‍ കയറിയിറങ്ങി പരാജയത്തിന്റെ കാരണം പഠിക്കാനും ജനങ്ങളുടെ മനസ്സിലേറ്റ മുറിവ് ഉണക്കാനുമാണ് ഇടത് പക്ഷത്തിന്റെ ശ്രമം
അതിനിടയിലാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി വീട് സന്ദര്‍ശനം നടത്തിയ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗൃഹസന്ദര്‍ശനത്തിനിടെ കയറിയ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം പാത്രം കഴുകി വെക്കുന്ന വീഡിയോയാണ് സിപിഎം സൈബര്‍ഹാന്റലുകളില്‍ വ്യാപകമായി പ്രചരിക്കുന്നത് വീഡിയോ വൈറലായതോടെ പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
പാത്രം കഴുകാന്‍ ദേശീയ സെക്രട്ടറിവരെ വീട്ടിലെത്തും. അടിച്ചുവാരാനും നിലം തുടക്കാനും സംസ്ഥാന സെക്രട്ടറി .പി ആര്‍ നടത്താനുള്ള വിഡിയോ എഡിറ്റ് ചെയ്യാതെ ഏതോ സഖാവ് പുറത്ത് വിട്ടു എന്നാണ് വിഡിയോക്ക് വന്നിരിക്കുന്ന ഒരു കമന്റ്.
ഇതേ കമന്റ് വീണ്ടും പലരും അതേ പോലെ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം, ഒപ്പം സഖാവെന്നും സിപിഐഎം എന്നും എംഎ ബേബിയെന്നും ഹാഷ് ടാഗോടെയാണ് ഈ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരേ കമന്റ് പല പേരുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് നിരവധി പേരാണ്
കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരാണ് സോഷ്യല്‍മീഡിയയില്‍ കയറി രാഷ്ട്രീയം കളിക്കുന്നതെന്ന ആക്ഷേപം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്നത് സഖാക്കന്‍മാര്‍ തന്നെയാണ്. ഇപ്പോഴിതാ സഖാക്കന്‍മാരുടെ മൂത്ത സഖാവിന്റെ വീഡിയോ വീണ് കിട്ടിയാല്‍ കോണ്‍ഗ്രസ്സിലെ സൈബര്‍വെട്ടു കിളികള്‍ വെറുതെ ഇരിക്കുമോ
വീഡിയോയെ എതിര്‍ക്കുന്നവര്‍ ട്രോളായും മുന്‍നിര മാധ്യമങ്ങള്‍ വാര്‍ത്തയായും വീഡിയോ നല്ലരീതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ട്രോളുകളോടൊന്നും പ്രതികരിക്കാതെ അത് തന്റെ ശീലമാണെന്ന മറുപടി മാത്രമാണ് എംഎ ബേബി നടത്തിയത്.
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം, സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സഖാവ് എം എ ബേബി കുടുംബ സന്ദര്‍ശനത്തിന് ഭാഗമായികൊടുങ്ങല്ലൂരിലെ വിവിധ വീടുകളില്‍ സന്ദര്‍ശനം നടത്തിയ സഖാവ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തിയത് അഴീക്കോട് ആണ് .
പ്ലേറ്റിലിട്ട ഭക്ഷണം ഒരു വറ്റു പോലും ബാക്കിയാക്കാതെ അദ്ദേഹം കഴിച്ചു. അതിനുശേഷം താന്‍ കഴിച്ച പ്ലേറ്റ് സ്വയം കഴുകി വൃത്തിയാക്കി ശീലങ്ങള്‍ മാറ്റാതെ സഖാവ് എല്ലാവര്‍ക്കും മാതൃകയായി എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍മീഡിയയില്‍ എംഎ ബേബി ഭക്ഷണം കഴിക്കുന്ന വീഡിയോ പ്രചരിക്കുന്നത്.
റീല്‍സ് കെണ്ട് കയ്യടി നേടുന്നതിനല്ല ഗൃഹസന്ദര്‍ശനത്തിനിടയില്‍ നടന്നൊരു സംഭവം വീഡിയോ ആക്കിയത്. അങ്ങനെ ഒരു സോഷ്യല്‍മീഡിയ റീച്ച് കൊണ്ട് ജനങ്ങളെ കയ്യിലെടുക്കേണ്ട കാര്യം ഇജങ എന്ന പ്രസ്ഥാനത്തിന് ഇല്ല. മാത്രവുമല്ല മറ്റൊരു പാര്‍ട്ടിക്കാരും ചെയ്യാത്ത ധീരമായൊരു തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ കൊല്‍പുള്ള പ്രസ്ഥാനം ആയത് കൊണ്ട് മാത്രമാണ് ഗൃഹസന്ദര്‍ശനവുമായി മുന്നിട്ടിറങ്ങിയതെന്നാണ് പാര്‍ട്ടിക്ക് അകത്തുനിന്നുള്ളവരുടെ പ്രതികരണം
ഭരണവിരുദ്ധ വികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിലയിരുത്തല്‍ സംസ്ഥാനത്തെ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്കുണ്ടായ വിഷമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 15 മുതല്‍ 22 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി സിപിഎം പ്രവര്‍ത്തകര്‍ ജനങ്ങളുമായി സംവദിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വര്‍ഗീയതയ്‌ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന പ്രതിരോധത്തെക്കുറിച്ചുമാണ് നേതാക്കള്‍ ജനങ്ങളുമായി സംസാരിക്കുന്നത്.
ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ഏരിയകളിലും വാര്‍ഡുകളിലും സജീവമായി നടക്കുന്ന ഈ സമ്പര്‍ക്ക പരിപാടിയില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും നേതാക്കള്‍ കയറിയിറങ്ങും. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശങ്ങളും വരുംകാല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നയരൂപീകരണത്തിനും കരുത്തുപകരുമെന്ന ഉറച്ച വിശ്വസത്തില്‍ തന്നെയാണ് ഓരോ സഖാക്കന്‍മാരും ഗൃഹസന്ദര്‍ശത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പ്ലേറ്റ് കഴുകിയെന്ന ആക്ഷേപം കൊണ്ടൊന്നും സിപിഎം മുന്നോട്ട് വെച്ച മഹത്തായ ആശയത്തിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നാണ് സഖാക്കന്‍മാര്‍ പറയുന്നത്. ഏതായാലും ഗൃഹസന്ദര്‍ശനം ഗുണം ചെയ്യുമോ എന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം






