Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: M A Baby

പ്രതിപക്ഷം ജയിച്ചാൽ പ്രധാനമന്ത്രി പദവിക്ക് രാഹുൽ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാം: എം.എ. ബേബി

ന്യൂഡൽഹി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം നേടിയാൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ അവകാശമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യം വിജയിച്ചാൽ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾ പക്വതയോടെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി വ്യക്തമാക്കി. 1996ൽ യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ പശ്ചിമ ബംഗാൾ മുൻ […]
Read more

ഇഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, ഭയപ്പെടില്ല: എംഎ ബേബി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വീടുകളിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്. സിപിഎം എക്‌സിൽ നടത്തിയ പോസ്റ്റിൽ, ഇത് പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ആരോപിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയപ്പെടുത്തില്ലെന്നും പാർട്ടി വ്യക്തമാക്കി. കൂടാതെ, ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നും സിപിഎം ചോദിച്ചു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും […]
Read more

കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരം: പിബി

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, മികച്ച പ്രവർത്തനം നടത്തിയിട്ടും കേരളത്തിൽ ലഭിച്ച തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ഞെരുക്കാൻ ശ്രമിച്ചതും, ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അടക്കമുള്ള കാര്യങ്ങൾ ലഘുവായി കാണാനാകില്ലെന്നും […]
Read more

തെരഞ്ഞെടുപ്പ് തോൽവി പാർട്ടി വിശദമായി ചർച്ച ചെയ്യും: എം എ ബേബി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും. പ്രവര്‍ത്തകരെ കേള്‍ക്കുന്നതാണ് എന്നും പാര്‍ട്ടി സമീപനമെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗം രാത്രി പത്ത് മണി വരെ നീണ്ടിരുന്നു. തോല്‍വി അടക്കം വിശദമായ പരിശോധിക്കുമെന്ന് വ്യക്തമാക്കി […]
Read more

‘ഭരണ വിരുദ്ധ വികാരമില്ല’, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും: എം എ ബേബി

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ യഥാർത്ഥ ഫലത്തോട് ചിലപ്പോൾ അടുത്തുവരാറുണ്ടെങ്കിലും എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇത്തവണ എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. യുഡിഎഫിന് അനുകൂലമായി വന്ന എക്സിറ്റ് പോൾ ഫലങ്ങൾ സിപിഎം നേതാക്കൾ തള്ളിക്കളയുകയും ചെയ്തു. അതേസമയം, പുറത്തുവന്ന ചില സർവേകൾ തുടർഭരണത്തിന് അനുകൂല സൂചനകളാണെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. […]
Read more

നോയിഡയിൽ എംഎ ബേബി അടക്കമുള്ള സിപിഎം നേതാക്കളെ തടഞ്ഞു

ന്യൂഡൽഹി: നോയിഡയിൽ സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന ആരോപണവുമായി സിപിഎം നേതാക്കൾ പ്രതിഷേധം നടത്തി. ഇവരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. തൊഴിലാളി സമരത്തിനിടെ പോലീസ് മർദനമേറ്റവരെ സന്ദർശിക്കാനായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലെത്തിയിരുന്നു. സംഘത്തിൽ എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു. എന്നാൽ, സംഘത്തെ അതിർത്തിയിൽ വെച്ച് തന്നെ പോലീസ് തടഞ്ഞുവെന്നും പിന്നീട് ജില്ലാ കളക്ടറുടെ വസതിയിലേക്ക് കൊണ്ടുപോയെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ അവിടെ കളക്ടറെ […]
Read more

ജനസ്വീകാര്യനായതിനാലാണ് പിണറായി വിജയൻ ‘ഐക്കൺ’ ആകുന്നത്: എം എ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ “പിതൃബിംബം” ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രിയായും അതിന് മുൻപ് ദീർഘകാലം പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ച പിണറായി വിജയൻ കേരളീയ സമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് എൽഡിഎഫിന്റെ പ്രചാരണത്തിൽ ഒരു ഐക്കൺ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചിത്രം പ്രധാനമായി ഉയർന്നുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപെങ്ങുമില്ലാത്തവിധം ദൃശ്യമായ […]
Read more

കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണ: എംഎ ബേബി

തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം വീണ്ടും ആവർത്തിച്ച് സിപിഎം നേതാവ് എം.എ. ബേബി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടുകൾ നഷ്ടമായതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി വിജയിച്ചത് വോട്ടുകൾ കൈമാറിയതിനാലാണെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകാമെന്നുമാണ് എം.എ. ബേബിയുടെ മുന്നറിയിപ്പ്. ചില പഞ്ചായത്തുകളിൽ എൽഡിഎഫിന് ഉണ്ടായ നഷ്ടത്തിന് യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ചിലർ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്: എം എ ബേബി

ന്യൂഡൽഹി: സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയോടൊപ്പം നിന്ന ചിലർ പുറത്തുപോയതും ഇതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് പലരും പാർട്ടി വിട്ടതെന്നും, ഇത്രയും നാൾ പാർട്ടിക്കൊപ്പം നിന്നവരാണ് ഇപ്പോൾ മാറിനിൽക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു. ചിലർക്കായി പാർട്ടി പ്രവർത്തനം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങിയെന്നും, അധികാരലാഭമാണ് ലക്ഷ്യമാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചിലരിൽ നഷ്ടപ്പെട്ടുവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവങ്ങളെ കുറിച്ച് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് […]
Read more

ഗതികെട്ടാല്‍ ബേബി പാത്രവും കഴുകും

തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ സിപിഎം പുതിയ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുന്നെന്ന് ആക്ഷേപങ്ങള്‍ പ്രതിപക്ഷം തുടരെ തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലും ഇടതുപക്ഷം ഗൃഹസന്ദര്‍ശനവുമായി മുന്നോട്ട് തന്നെയാണ്. സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശ പ്രകാരം വീടുകള്‍ കയറിയിറങ്ങി പരാജയത്തിന്റെ കാരണം പഠിക്കാനും ജനങ്ങളുടെ മനസ്സിലേറ്റ മുറിവ് ഉണക്കാനുമാണ് ഇടത് പക്ഷത്തിന്റെ ശ്രമം അതിനിടയിലാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി വീട് സന്ദര്‍ശനം നടത്തിയ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗൃഹസന്ദര്‍ശനത്തിനിടെ കയറിയ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം പാത്രം കഴുകി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix