Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് വരോട്ടെ വീട്ടിലെത്തിയത്വി ഒഅവളെ ഒരു നോക്ക് കാണാൻ അവസാനമായി നാട്ടുകാരും ബന്ധുക്കളും ഒഴുകിയെത്തി. ചേതനയറ്റ മൃതദേഹത്തിന് അരികിലിരുന്ന് അമ്മയും അച്ഛനും സഹോദരനും ബന്ധുക്കളും പൊട്ടിക്കരഞ്ഞു.

ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിനി പാലക്കാട് വ്യാസ വിദ്യാപീഠം വിദ്യാലയത്തിന്റെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്തത് സംഭവത്തിലാണ് പിന്നാലെ പിതാവ് റാഗിംഗ് മൂലമുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് മകൾ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നുഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷാണ് മരിച്ചത്.

മിനിഞ്ഞാന്ന് രാത്രി 9 മണിയോടെ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വരോട്ടെ വീട്ടിലെത്തിച്ചത്. തിരുവില്ലാമല ഐവർമഠം പൊതുശ്മശാനത്തിലാണ് സംസ്കാരം നടന്നത്

Tags :

Recent News

Advertisement
WhiteswanTV Footer