തൃശ്ശൂര്‍: കാറില്‍ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി രണ്ട് പ്രതികള്‍ പിടിയില്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു. പിടിയിലായത് ലഹരി മേഖലയില്‍ ‘തേര്‍ഡ് ഐ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരി സംഘം. ആളൂരില്‍ കൊറിയര്‍ സര്‍വീസിന്റെ മറവില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയി വരികയായിരുന്നു ഇവര്‍. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘംമാണ് രണ്ട് പ്രതികളെയും പിടികൂടിത്.
ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരാണ് പിടിയിലായത്. കൊമ്പിടിഞ്ഞാമാക്കൽ വെച്ച് വോക്സ് വാഗൺ പോളോ കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. ഡാൻസാഫ് സംഘവും ആളൂർ പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പ്രത്യേക ഓൺലൈൻ ഗ്രൂപ്പുകൾ വഴി ആവശ്യക്കാരെ കണ്ടെത്തി കൊറിയർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇവർ ലഹരി കൈമാറ്റം നടത്തിയിരുന്നത്.
ഡാൻസാഫ് സംഘാഗങ്ങളായ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജി എ എസ് ഐ മാരായ റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സി പി ഒ ശ്രീജിത് ഇ.വി, ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ ബി, എസ് ഐ ബെന്നി കെ ടി, ജി എസ് ഐ ജെയ്സൺ, ജി എസ് ഐ സുമേഷ് സി എസ്, ജി എ എസ് ഐ ബൈജു, ജി എസ് സി പി ഒ മാരായ ജിബിൻ, സമീഷ്, സി പി ഒ സുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെയും കാറും മറ്റ് മുതലുകളും കോടതിയിൽ ഹാജരാക്കും






