തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,135 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. അതിനിടയിലാണ് ഇന്ന് വില ഉയർന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് നിലവിലെ വില.



