സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി.എസ്.എം.ഒ കോളേജ് നിർമ്മിച്ചു നൽകിയ സൗഹൃദഭവനം കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു .

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ വൈസ് ചാൻസലർ അഭിനന്ദിച്ചു .പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വീടില്ലാതെ ദുരിതമനുഭവിക്കുന്ന സഹപാഠിക്ക് വേണ്ടി വീട് നിർമ്മിച്ചു നൽകിവരുന്നു.

‘പി.എസ്.എം.ഒ കെയർ’ എന്ന പേരിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എം.കെ. ഹാജി വില്ലേജ് ലൈബ്രറി, ‘ബ്ലഡ് ലിങ്ക്’ എന്ന പേരിൽ രക്തദാന പ്രവർത്തനങ്ങൾ, ‘ഫ്രൂട്ട്ഫുൾ വില്ലേജ്’ എന്ന പേരിൽ തൈകൾ വെച്ചുപിടിപ്പിക്കൽ, ‘ബയോ ഫാർമിംഗ്’ എന്ന പേരിൽ ജൈവകൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നുണ്ട്.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ്.എം.ഒ കോളേജ് മാനേജർ ജനാബ് എം.കെ. ബാവ സാഹിബും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും എൻ എസ് എസ് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ വാർഡ് മെമ്പർ അബ്ദുൽ ഹക്കീമിന് കൈമാറി.

പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ലഫ്റ്റനന്റ് ഡോ. കെ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് കോഓർഡിനേറ്റർ ഡോ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അലി അക്ഷദ് സ്വാഗതം പറഞ്ഞു. പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ നൗഫൽ പി.ടി., അബ്ദുൽ റഊഫ്, കുരുണിയൻ പറമ്പ് വാർഡ് മെമ്പർ അബ്ദുൽ ഹക്കീം, ഓഫീസ് സൂപ്രണ്ട് മുജീബ് റഹ്മാൻ കാരി, മുൻ പ്രോഗ്രാം ഓഫീസർ ഡോ ഷബീർ വി.പി. എന്നിവർ ആശംസകൾ അർപ്പിച്ചു. സൗഹൃദഭവനം കോഓർഡിനേറ്റർ ഷുഹൈബ് നന്ദിയും പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.