തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’യിലെ തിരുവീറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓ സുകുമാരി’. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന ചിത്രമാണിത്. യാദഗിരി എന്ന കഥാപാത്രമാണ് തിരുവീര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.
പരുക്കന്‍ ലുക്കില്‍ ഒരു ഗ്രാമീണ മാസ്സ് കഥാപാത്രമാണ് തിരുവീര്‍ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ നായികയായ ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കുന്നത്. ലുങ്കിയും ബനിയനും തോളില്‍ പൊതിഞ്ഞ ഒരു തോര്‍ത്തും ധരിച്ചു ഒരു ഗ്രാമീണ പാതയിലൂടെ നടക്കുന്ന രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തിരുവീര്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചുരുണ്ട മുടിയും, താടിയും, വായിലെ ടൂത്ത് ബ്രഷ് എന്നിവയും കഥാപാത്രത്തിന് ഗ്രാമീണവും ജീവസുറ്റതുമായ ആധികാരികത നല്‍കുന്നുണ്ട്.
സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ഗംഗ എന്റര്‍ടൈന്‍മെന്റ്സ്, ‘ഓ സുകുമാരി’ എന്ന ഈ പുതിയ ചിത്രത്തിലൂടെ, സംവിധായകന്‍ ഭരത് ദര്‍ശന്‍ എഴുതിയ മനോഹരമായ കഥ വെള്ളിത്തിരയില്‍ എത്തിക്കുകയാണ്. മുരളിധര്‍ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാന്‍സി, അമാനി, ആനന്ദ്‌കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പക്കാ എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
നിര്‍മ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദര്‍ശന്‍, ഛായാഗ്രഹണം: സിഎച്ച് കുശേന്ദര്‍, സംഗീത സംവിധായകന്‍: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റര്‍: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനര്‍: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂര്‍ണാചാരി, ആക്ഷന്‍ – വിംഗ് ചുന്‍ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റര്‍, മാര്‍ക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ : ശബരി





