മലപ്പുറം: ചൂരപ്പട്ട ടൗൺ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി. നിരവധി ഇവൻ്റ് സംഘടപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളെ ആദരിച്ചു. വാർഡ് മെമ്പർ അഷ്റഫ് സി. ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം സി നാസർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹക്കീം മാസ്റ്റർ ജിസാൻ അബൂസലഹ കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ സിപി മണ്ഡലം യൂത്ത് ലീഗ് കൗൺസിലർ പിഎം നിസാർ അയ്യൂബ് ആശംസകൾ അർപ്പിച്ചു.
വാർഡ് മെമ്പർ അഷ്റഫ് സി.യെയും മണ്ഡലം മുസ്ലിം പ്രസിഡണ്ടായി തിരഞ്ഞെടുത്ത എം സി നാസറിനും പരിപാടിയിൽ വെച്ച് മെമെന്റോ നൽകി ആദരിച്ചു.നാസർ എം. അഫ്സൽ, റിയാസ്, ഇസ്ഹാക്ക്, സുഹൈൽ, ശുഹൈബ് തുടങ്ങിയവർ നേതൃത്വം നൽകി.




