സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളി. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു.

മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച് മിങ്കിയെ ആക്രമിച്ച വിനയ് യുവതിയെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി.

തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു. തല അറുത്തെടുത്ത് മറ്റൊരു ചാക്കിലാണ് വിനയ് സൂക്ഷിച്ചിരുന്നത്. തുടർന്ന് കനാലിലേക്ക് ഒരു ചാക്ക് തള്ളി. ചാക്കിലാക്കിയ മറ്റൊരു ഭാഗം യമുനയിലേക്ക് എറിയാനെത്തിയെങ്കിലും പാലത്തിൽ ചാക്ക് വച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.