തൃശ്ശൂർ: മേലൂര്‍ പൂലാനി വിജയസഭ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി.ഗുരുപദം ആചാര്യനും ക്ഷേത്രം തന്ത്രിയുമാ ഡോ,വിജയന് കാരുമാത്ര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. കൊടിയേറ്റിന് ശേഷം മെഗാ തിരുവാതിര. തിരുവാതിരക്കളിയും, വീര നാട്യം നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരുന്നു.
വ്യാഴാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകിട്ട് ദീപാരാധന,സാമൂഹ്യരാധാന, സഹസ്രമാനാമാര്ച്ചന,വീരനാട്യം, തണ്ടിക വരവ്, വെള്ളിയാഴ്ച രാവിലെ പത്തരക്ക് ഉത്സവ ബലി, വൈകിട്ട് ദീപാരധനക്ക ്ശേഷം വിവിധ കലാപരിപാടികളും എന്നിവ ഉണ്ടായിരിക്കും.ശനിയാഴ്ചയാണ് മഹോത്സവം രാവിലെ എട്ടരക്ക് കാഴ്ച ശിവേലി, പത്തര മുതല്‍ വിവിധ കരകളില്‍ നിന്നും കാവടി വരവ്, കാവടി അഭിഷേകങ്ങള്‍, ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മേലൂര്‍ മൃത്യയജ്ഞ ക്ഷേത്രത്തില്‍ നിന്നും 5 ഗജവീരന്മാരുടെയും മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന്റേയും അകമ്പിടിയോടെ എഴുന്നുള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിയ ശേഷം പകല്‍ പൂരം,
രാത്രി എട്ടിന് തായമ്പക, 9 മണി മുതല്‍ നാട്യാര്‍ച്ചന രാത്രി പത്തര മുതല്‍ പുലര്‍ച്ച രണ്ടര വരെ കാവടി വരവും ഭസ്മാഭിഷേകവും കാവടിയാട്ടവും ഉണ്ടായിരിക്കും. ഞായറാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം പള്ളിവേട്ടക്ക് എഴുന്നുള്ളിപ്പ്,ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കൊമ്പന്‍പാറ ആറാട്ടു കടവില്‍ ആറാട്ട്,ആറാട്ട് തിരിച്ചെത്തിയ ശേഷം രുദ്രാഭിഷേകം.ശ്രീഭൂതബലി, കൊടിയിറക്കം എന്നിവയാണ് പ്രധാന ചടങ്ങുകള്‍,ക്ഷേത്രം മേല്‍ശാന്തി അജയന് ശാന്തി,ഗുരുപദത്തിലെ പ്രധാന ശാന്തികളും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
കോഡിനേറ്റര്‍ മുരളി നാനാട്ടില്‍,പ്രസിഡന്റ് തരുണ്‍ പെരിങ്ങാത്ര,സെക്രട്ടറി മോഷി മണപറമ്പില്‍, ട്രഷറര്‍ ലോഹിതാക്ഷന് മുല്ലശ്ശേരി,കണ്‍വീനര്‍ അനിലന്‍ പാട്ടത്തി പറമ്പില്‍ എന്നിവര്‍ മഹോത്സ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും.




