Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആനിയിളപ്പ്- പൂഞ്ഞാർ റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫ് ജനകീയ ധർണ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച ആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ ധർണ സംഘടിപ്പിച്ചു. റോഡിന്റെ തകർച്ച മൂലം നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താത്ത എം.എൽ.എയ്ക്കും സർക്കാരിനുമെതിരായ പ്രതിഷേധ വേദിയായി ധർണ മാറി. യു.ഡി.എഫ് തീക്കോയി, പൂഞ്ഞാർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആനിയിളപ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ മജു പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി മുതിരേന്തിക്കൽ, മോഹനൻ കുട്ടപ്പൻ, ഡി.സി.സി അംഗങ്ങളായ ജോർജ് സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, പി.എച്ച്. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

പൂഞ്ഞാർ മാത്യു, പയസ് കവളംമാക്കൽ, ജയറാണി തോമസ് കുട്ടി, കൃപ ബിജു, പി. മുരുകൻ, ടി.വി. തോമസ് തട്ടാംപറമ്പിൽ, അഡ്വ. വി.ജെ. ജോസ്, വർക്കിച്ചൻ അറമത്ത്, എൻ.എ. മുഹമ്മദ് ഹാറൂൺ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധത്തിന് നേതൃത്വം നൽകി. റോഡ് പുനരുദ്ധാരണം വൈകുന്ന പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

Recent News

Advertisement
WhiteswanTV Footer