Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ ആർഎസ്എസ്-ബിജെപി സംഘം അതിക്രമിച്ചുകയറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി. പിന്നാലെ 16അംഗ ആർഎസ്എസ്–ബിജെപി പ്രവർത്തകർ അതിക്രമിച്ചു കയറിയതായി ആരോപണം. കൂത്തുപറമ്പിനടുത്തുള്ള ചിറ്റാരിപ്പറമ്പ് സിപിഎം ലോക്കൽ സെക്രട്ടറി പി. ജിനീഷിന്റെ വീട്ടിലാണ് സംഭവം നടന്നത്.

പ്രതികൾ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണെന്നും ജിനീഷിനെ വധിക്കുമെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നും സിപിഎം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ മാസം ജിനീഷിനെ വധിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.

വീട്ടിൽ കയറി നടത്തിയ കൊലവിളിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സംഭവത്തിൽ പി. ജിനീഷ് കണ്ണവം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതായി വിവരമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix