തൃശ്ശൂർ: എരുമപ്പെട്ടി തോന്നല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുണ്ടുപറമ്പിൽ വീട്ടിൽ ശിവരാമൻ (60), ഭാര്യ ഗിരിജ (49) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.






