Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണങ്ങളില്ലാതെ വിഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വായിൽ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞ് വെെറലാകാനുള്ള തന്ത്രവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ എന്തും സംസാരിക്കാൻ യാതൊരുമടിയുമില്ലെന്ന അവസ്ഥയാണ് ഇപ്പോൾ വിഡി സതീശനുള്ളത്.

സംസ്ഥാന സർക്കാർ ഒരു മന്ത്രിക്ക് നൽകുന്ന എല്ലാ പദവികളും കൊടുത്തിരിക്കുന്ന സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ്, കോൺ​ഗ്രസ്സ് പ്രസ്ഥാനത്തിലെ എല്ലാവരും അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകൻ എന്നാൽ കുറച്ചു നാളുകളായി വിഡി സതീശന്റെ പെരുമാറ്റം തന്റെ പദവിക്ക് ചേരുന്നതാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. ആരെ കുറിച്ചും എന്തും വിളിച്ചു പറയാൻ നാവിന് ലെെസൻസില്ലാതായി മാറിയിരിക്കുകയാണ് വിഡി സതീശനിപ്പോൾ.

എന്ത് വിഷയത്തിലും അനാവശ്യമായി കേറി സംസാരിച്ച് വിവാദങ്ങൾ ഉണ്ടാക്കി സോഷ്യൽമീഡിയിയിൽ തരം​ഗമാകാനുള്ള ശ്രമമാണ് വിഡിക്കെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സർക്കാരിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായാണ് ദിവസവും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വരവ്. മെട്രോ മാൻ ഇ ശ്രീധരനും സംസ്ഥാന സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ട് പത്രസമ്മേളനം നടത്തിയിരിക്കുകയാണ് ഇപ്പോൾ വിഡി സതീശൻ. സര്‍ക്കാരിനിപ്പോള്‍ ഇ ശ്രീധരനോട് താല്‍പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിവേഗ റെയില്‍ പദ്ധതി നല്ലതാണെങ്കില്‍ പിന്തുണക്കും. അതല്ല മറിച്ച പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കും.
സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ല. ഇ ശ്രീധരന്‍ മുന്നോട്ട വെച്ച് അതിവേഗപാത നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാന്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രശ്നമുള്ളോ എന്നുമാണ് വി ഡി സതീശന്‍ ചോദിച്ചത്.

തന്റെ കൂടെ കൊണ്ടു നടക്കുന്ന pr ടീം വിഡിയുടെ വായിൽനിന്ന് സർക്കാരിനെതിരായി എന്ത് വീണാലും അത് ലെെവായി ഷൂട്ട് ചെയ്ത് പുറത്ത് വിടും. കേരളത്തിലെ കോൺ​ഗ്രസ്സ് പ്രസ്ഥാനത്തിൽ ഇത്രകണ്ട് സോഷ്യൽമീഡിയയിൽ സജീവമായ നേതാവ് വേറെ ഉണ്ടോ എന്നതും ഒരു സംശയമാണ്.

സോഷ്യൽമീഡയിൽ മാത്രം സജീവമായത്കൊണ്ട് കാര്യമുണ്ടോ നേതാവെ എന്ന് ചോദിക്കുന്നവരാണ് മറുപക്ഷത്ത് കൂടുതൽ. സംസ്ഥാന സർക്കാരിനെതിരെയോ നാട്ടിൽ നടക്കുന്ന എതെങ്കിലും ഒരു ജനകീയ വിഷയത്തിലോ തെരുവിലിറങ്ങി പ്രതിഷേധിക്കാനോ മുൻനിരയിൽ നിൽക്കാൻ വിഡി സതീശനെന്തേ സാധിക്കുന്നില്ല.? സംസ്ഥാനത്തെ പ്രതിപക്ഷ എംഎൽഎ മാരെ മുഴുവൻ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ട ആളാണ് പ്രതിപക്ഷ നേതാവ് . എന്നാൽ അദ്ദേഹത്തിന് അതിനേക്കാൾ തിരക്ക് സോഷ്യൽമീഡിയയിൽ വെെറലാകാനാണെന്നാണ് ആക്ഷേപം.

വിഡി സതീശന്റെ കുറച്ചു ദിവസങ്ങളായുള്ള പ്രധാന ഇര വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് .ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമുള്ള പരാമർശവും സതീശൻ നടത്തിയിരുന്നു. ഇത്തരത്തിൽ അപക്വമായി പ്രതികരിക്കുന്ന നിലയിലേക്കാണോ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നോതാവിന്റെ വളർച്ച എന്നു ചോദിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല.

നിയമസഭയിലെ ശൂന്യവേളയിലടക്കം ഉയർന്ന വാദപ്രതിവാദങ്ങൾക്കിടെയായിരുന്നു സതീശന്റെ വ്യക്തിപരമായ അധിക്ഷേപം. നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്ന് സതീശൻ പരിഹസിച്ചു.

അതേസമയം, ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവ് ഒരു മന്ത്രിയെ ഇത്രയും തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരുന്നു. കൂടാതെ കേരളത്തിലെ സർക്കാർ സ്‌കൂളുകളുടെ നിലവാരം ലോകോത്തരമായി മാറുന്ന സാഹചര്യത്തിലാണ് അടിസ്ഥാനരഹിതവും വ്യക്തിപരവുമായ പ്രതിപക്ഷ നേതാവിന്റെ അധിക്ഷേപ പരാമർശം.

വിദ്യാഭ്യാസമന്ത്രിയെയോ മുഖ്യമന്ത്രിയേയോ മാത്രമല്ല സാമുദായിക നേതാക്കളുമായും അത്ര സുഖത്തിൽ അല്ല വിഡി സതീശൻ എന്നതാണ് സത്യം. SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എന്നിവർ സാമുദായിക ഐക്യം എന്ന ആശയവുമായി ഒന്നിച്ചത്. തുടക്കത്തിലെ ഐക്യത്തിന്റെ പരിപാടികൾ പാളിയെങ്കിലും പ്രതിപക്ഷ നേതാവിന്റെ നാവിന് കടിഞ്ഞാണിടാൻ നോക്കിനിൽക്കുന്നവർ ചുറ്റിനുമുണ്ടെന്ന കാര്യം പകൽ പോലെ സത്യമാണ്.

ഇതുപോലെ വായിൽ തോന്നിയത് വിളിച്ചുപറയുന്നത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്നതല്ല. ഭരണം പിടിക്കാൻ മന്ത്രിമാരുടെ മുതുകത്ത് കറുകയല്ല വേണ്ടത് എന്നത് സതീശൻ ഇനിയെങ്കിലും മനസ്സിലാക്കണം. മാധ്യമങ്ങളുടെ മൈക്കിനു മുന്നിൽ വന്ന് തഗ് ഡൈലോഗ് അടിക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയം. അതുകൊണ്ടൊന്നും ജനങ്ങളെ കയ്യിലെടുക്കാനും സാധിക്കില്ല.

…………………………………..

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer